Wednesday, July 23, 2014


പകപോക്കലിന്റെ നയതന്ത്രം 


സംസ്ഥാനത്തെ ഒരു പഞ്ചായത്തിനോളം വരുന്ന ഒരു പ്രദേശത്തെ കൂട്ടംകൂടി ആക്രമികുന്നതിനെതിരെ പ്രമേയം പാസാക്കാന്‍ മടികാണിക്കുന്ന നമ്മുടെ സര്‍ക്കാറിന്റെ അല്‍പ്പത്തരതിന്റെ അടിസ്ഥാനം ഏത് നയതന്ത്ര ബന്ധം നില നിര്‍ത്താനാണ് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്ന ഒരു രാജ്യം എന്നതിലുപരി എന്ത് ബന്ധമാണ് ഇന്ത്യക്ക് ഇസ്രായേലുമായിട്ടുള്ളത്.ആയുധ കച്ചവടത്തിലൂടെ ഇന്ത്യ അവര്‍ക്ക് നല്‍കുന്ന പണം ഇസ്രായീല്‍ പലസ്തീനികളെ കൊന്നടുക്കാന്‍ ഉപയോഗിക്കുന്നു. പ്രത്യക്ഷത്തില്‍ അവരെ സഹായിക്കുന്ന ഈ നിലപാട് ആര്‍ക്കു വേണ്ടി അതല്ലെങ്കില്‍ ആരെ തോല്‍പിക്കാനാണ് ഇന്ത്യാ ഗവണ്മെന്‍റ് നിലനിര്‍ത്തുന്നത്.ഇന്ത്യാ ഗവണ്മെന്‍റ് ആക്രമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയത് കൊണ്ട് ഗസ്സയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുകയില്ല.എന്നിരുന്നാലും അവരോടു മാന്യത പുലര്‍ത്താന്‍ ഇന്ത്യയെപോലെയുള്ള ഒരു രാജ്യം തയ്യാറാകാത്തത് മറ്റു രാജ്യങ്ങള്‍ക് മുന്നില്‍ നാണക്കേട്‌ തന്നെയാണ്.  ഈ വിഷയത്തില്‍ അപലപിച്ചാല്‍ ഇസ്രായീലുമായുള്ള നയതന്ത്ര ബന്ധത്തിന് വിള്ളലെല്‍ക്കും എന്നും ജനാതിപത്യ രാജ്യമായ ഇന്ത്യക്ക് അത് ഭൂഷണമല്ല എന്നും വാധികുമ്പോള്‍ സാമ്രാജ്യത ശകതികളോട് യുദ്ധം ചെയ്താണ് ഇന്ത്യ എന്ന രാജ്യം ഉണ്ടായയത് എന്ന് ആരും മറക്കരുത് .



 

താരതമ്യം-----------------------


പണ്ട് എല്‍ പി സ്കൂളില്‍ പഠികുമ്പോള്‍ നമ്മള്‍ക്കെ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങളുമായി
നമ്മുടെ നിയമസഭയിലെ പ്രവര്‍ത്തനങ്ങളെ
താരതമ്യം ചെയ്താല്‍ വലിയ മാറ്റങ്ങള്‍ ഒന്നും കാണാന്‍ കഴിയില്ല.
ഒരു ടീച്ചറും ഒരുപാട് കുട്ടികളുമുള്ള ഒരു "ചന്ത".
ടീച്ചര്‍ മേശയുടെ മുന്നില്‍ ഇരിക്കുന്നു.കുട്ടികള്‍ ബെഞ്ചിലും.
ക്ലാസ്സിലെ കൊള്ളാവുന്ന ഒരു കുട്ടി പുസ്തകം നോക്കി വായിക്കുന്നു.
ഈ സമയം മറ്റ് കുട്ടികള്‍ അവരുടെതായ ജോലി ചെയ്യുന്നു.
കുറെ പേര് ഉറങ്ങുന്നു.മറ്റു ചിലര്‍ പരസ്പരം സംസാരിക്കുന്നു.
ചിലര്‍ ബെഞ്ചില്‍ പേന കൊണ്ട് എഴുതുന്നു.അങ്ങോട്ടും ഇങ്ങോട്ടും തല്ലു കൂടുന്നു.
കയ്യില്‍ കിട്ടിയത് കൊണ്ട് മറ്റുള്ളവരെ എറിയുന്നു.
ഇടയ്ക്കു കാമുകിയുടെ പേരും
അല്ലെങ്കില്‍ വേറെ എന്തങ്കിലും തെറികള്‍ പരസ്പരം വിളിക്കുന്നു.
അവസാനം ടീച്ചറെ അനുസരിക്കാതെ ക്ലാസ്സില്‍ നിന്ന് ഇറങ്ങി ഓടുന്നു.
ഇതകെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നിസ്സഹായനായ ഒരു ടീച്ചര്‍
ടീച്ചറുടെ സ്ഥാനത്ത് സ്പീക്കറും കുട്ടികളുടെ സ്ഥാനത്ത് അംഗങ്ങളുമാണ് എന്ന വിത്യാസം മാത്രമേയള്ളൂ .

Saturday, April 19, 2014


ഉണ്ടാകും ======

ഉമ്മയും പെങ്ങളും 
ആര്‍ത്തുവിളിക്കുന്നുണ്ടാകും 
വാപ്പയും സഹോദരങ്ങളും 
കരയുന്നുണ്ടാകും 

അടുത്ത കുടംബക്കാരും 
അയല്‍വാസികളും 
ചുറ്റുമിരുന്നു 
അവരെ സമാധാനിപികുന്നുണ്ടാകും 

കൂട്ടുകാരും ബന്ധുക്കളും 
കണ്ണും മുഖവും ചുവപ്പിച്ചു 
അവിടെ സജീവമായി 
എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടാകും 

ഞാനുമായി ബന്ധമുള്ളവരും 
ബന്ധമില്ലാത്തവരും 
എന്നെ കാണാന്‍  
വന്നു കൊണ്ടിരിക്കും 

നാട്ടിലെ കാരണവന്മാര്‍ 
മുറ്റത്ത്‌ നിരത്തിയ 
കസേരയില്‍ ഇരുന്നു എന്നെ കുറിച്ച് 
അടുത്തിരികുന്നവരോട് ചോദിച്ചറിയുന്നുണ്ടയിരിക്കും 

അവിടെയുള്ള കുട്ടികള്‍ 
എന്നെ കാണാന്‍ വരുന്നവരുടെ 
വണ്ടിയും മറ്റും 
താരതമ്യം ചെയ്യുന്നുണ്ടാകും 

പള്ളിക്കാരും ഉസ്താതും
എന്നെ കിടത്തിയ 
റൂമിലിരുന്നു 
ഖുര്‍ആന്‍ ഓതുന്നുണ്ടാകും 

പാര്‍ട്ടിക്കാര്‍ 

ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍
പോസിറ്റീവായി
വിലയിരുതുന്നുണ്ടാകും

മുഖപുസ്തകത്തിലെ
സുഹ്ര്തുക്കള്‍ പോസ്റ്റ്‌ ഇട്ടു
സ്മരണാഞ്ജലി
അര്‍പികുന്നുണ്ടാകും

ഇതൊന്നും
കാണാനും കേള്‍ക്കാനും
കഴിയാതെ
ഞാന്‍ അവിടെ കിടകുന്നുണ്ടാകും

 

Sunday, April 6, 2014

"തീവ്രവാദം"
________
ഗാന്ധിജി ഉമറിന്റെ ഭരണമാണ് 
ഇഷ്ട്ടപെട്ടിരുന്നത് എന്ന് 
ഓര്‍മിപിച്ച് തന്ന ഇന്ദിര ടീച്ചറോട് എനികൊരു വല്ലാത്ത ഇഷ്ട്ടം

അഞ്ച് നേരവും നിസ്കരിച്ചാല്‍ 
ശാരീരത്തിനു നല്ലതാണു എന്ന് 
പറഞ്ഞു തന്ന വാസു മാഷോട് ഒരു പ്രതേക ബഹുമാനം 

വൈകുന്നേരം മുഖം കഴുകിയാല്‍(വുളൂഹു)
മുഖക്കുരു ഇല്ലാതാകും എന്ന് 
ഉപദേശിച്ച ഡോക്ടര്‍ മോരിയോടു എനിക്കു വല്ലാത്തൊരു അടുപ്പം

Wednesday, March 12, 2014



"അധികാരം ജനങ്ങളില്‍നിന്ന് പിടിച്ചു വാങ്ങിയാല്‍ അത് അയാള്‍ക്ക് ഭാരമാകും, മറിച്ച് ജനങ്ങള്‍ അധികാരം ഒരാളെ ഏല്പിച്ചാല്‍ അത് അയാള്‍ക്ക് അനുഗ്രഹമാകും"          
                               
***=പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)=***                                                                              


___________________________________________________________________________________________


ല്ലാ പാര്‍ട്ടികള്‍ക്കും സമൂഹത്തോട് ഒരു പ്രതിബദ്ധതയുണ്ട്.ചില പാര്‍ട്ടികള്‍ക്ക് സമുദായത്തോടും.സമുദായത്തോട് പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.മുസ്ലിം സമുദായത്തിന്റെ പേരില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷി ഇന്ന് വളരെ വലിയ പുരോഗതിയിലാണ്.ഇന്ത്യ സ്വതന്ത്രമായതിന്റെ പിറേറ വർഷം ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നടന്ന സമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായി. അവിഭക്തഭാരതത്തിലെ മുസ്‌ലിം ജനതയെ കൂട്ടിയിണക്കി പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവുമായ തുറകളിൽ ലക്ഷ്യബോധത്തോടെ മുന്നേറിയ ആ രാഷ്ട്രീയ സംഘടന സ്വാതന്ത്ര്യപൂർവ്വഭാരതത്തിൽ മഹത്തായ ദൗത്യങ്ങൾ നിർവ്വഹിച്ചു. സ്വതന്ത്രഭാരതത്തിലെ മുസ്‌ലിം ലീഗിൻറെ ചരിത്രം ജനാധിപത്യവ്യവസ്ഥയിൽ മതേതരത്വത്തിൻറെയും മൈത്രിയുടെയും മഹാസന്ദേശമുയർത്തിപ്പിടിച്ച് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാനുള്ള വേദിയായി അത് ക്രിയാത്മകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

രാജാജി ഹാളിൽ തന്നെയിരുന്നു 1948 ലെ രൂപവത്ക്കരണ സമ്മേളനവും. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ സ്വാതന്ത്ര്യസമരത്തിൻറേയും സാമ്രാജ്യവിരുദ്ധ മുറേറത്തിൻറേയും രാജ്യത്തെ ചോരയിൽ കുളിപ്പിച്ച വിഭജനത്തിൻറെ മുറിവുകളുടെയും അഭയാർത്ഥി പ്രവാഹത്തിൻറേയും അന്തരീക്ഷത്തിലാണ് രാജാജി ഹാളിൽ മുസ്‌ലിം ലീഗ് പിറന്നത്.ഇങ്ങനെയുള്ള പ്രതിസന്ധികള്‍ നേരിട്ടത് കൊണ്ടായിരിക്കാം ഒരു പക്ഷെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഇങ്ങനെ വളര്‍ന്നതും പന്തലിച്ചതും.കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായി 2010 ല്‍ ഇലക്ഷന്‍ കമ്മീഷന്‍ പാര്‍ട്ടിയെ പ്രഖ്യാപിച്ചതും മുസ്ലിം ലീഗിന്‍റെ ശക്തിപ്രകടനം കൊണ്ട് തന്നെയാണ്.പാര്‍ട്ടി അടിത്തറ ഇങ്ങനയ്ക്കെ വളര്‍ന്നിട്ടും എന്ത് കൊണ്ട് പാര്‍ട്ടിയുടെ നേത്രത്വം ഇപ്പോഴും ഒന്ന് മാറി ചിന്തിക്കാന്‍ ശ്രമികാത്തത്.

ഇ,അഹമദ് സാഹിബു വീണ്ടും മത്സരികുന്നതിലുള്ള അതൃപ്തി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ ഭാരവാഹികള്‍ നേരിട്ട് പ്രസിടന്ട്ടക്കമുള്ള നേതാക്കളെ അറിയിച്ചിട്ടും അതൊന്നും ചെവി കൊള്ളാതെ വീണ്ടും മലപ്പുറം മണ്ഡലത്തില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത് ആര്‍ക്ക് വേണ്ടിയാണ് എന്ന് പാര്‍ട്ടി നേത്രത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് വ്യക്തമാകേണ്ടി വരും.ഇ.അഹമദ് സാഹിബ്‌ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്‌ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തനം ആരഭിച്ചു ഉന്നതങ്ങളില്‍ എത്തിയ പകരം വെക്കാനില്ലാത്ത നേതാവാണ്‌ അദ്ദേഹം.സംസ്ഥാന മന്ത്രി എന്ന നിലയിലും കേന്ദ്ര മന്ത്രി എന്ന നിലയിലും അദ്ദേഹം കാഴ്ച വെച്ച പ്രവര്‍ത്തങ്ങള്‍ സ്വാഗതാര്‍ഹം തന്നെയാണ്.എന്നാല്‍ മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന സര്‍ക്കാര്‍ ഹജ്ജു ക്വോട്ട വെട്ടി കുറച്ചു സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 20,000 സീറ്റ് അധികം കൊടുത്തു എന്നത് മായിച്ചു കളയാന്‍ പറ്റാത്ത ഒരു കറ തന്നെയാണ്.

മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് ഇന്ന് ഏറ്റവും കൂടുതല്‍ കഴിവുള്ള യോഗ്യതയുള്ള വിദ്യഭ്യാസമുള്ള പ്രവര്‍ത്തകരും നേതാക്കളുമുള്ള ഒരു പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.പാര്‍ട്ടിയുടെ യുവ സങ്കടനയായ യൂത്ത് ലീഗില്‍ 85% പേരും വിദ്യാ സമ്പന്നരാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.പരിചയസമ്പത്തുള്ള നേതാക്കളും കഴിവുള്ള യുവാക്കളും തന്നെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ വിജയം. ഇത്രയക്കെ വളര്‍ന്നിട്ടും പാര്‍ട്ടിയുടെ ചില നയങ്ങളില്‍ നേതാക്കള്‍ പൊതുജനത്തിന്റെ മുന്നില്‍ വട്ടപൂജ്യമാകുന്നു.അതക്കെ തിരുത്താന്‍ പാര്‍ട്ടിക്ക് ഇനിയും സമയമുണ്ട്.

മുസ്ലിം ലീഗിനെ സംബദ്ധിച്ചടുത്തോളം അവസാന വാക്ക് പ്രസിടണ്ടായ പാണക്കാട് തങ്ങളുടെതാണ്.എന്നാല്‍ ഹൈദറലി തങ്ങള്‍ മുസ്ലിം ലീഗ് പ്രസിടണ്ട് എന്ന നിലയില്‍ പൂര്‍ണ്ണ പരാജയമാണ്.ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് ചില കാര്യങ്ങളില്‍ നിലപാട് എടുക്കാന്‍ കഴിയുന്നില്ല.കാരണം മുസ്ലിം സമുദായത്തിലെ ചെറിയ വിഭാഗം മാത്രം നില കൊള്ളുന്ന ഒരു സങ്കടനയുടെ നേതാവ് കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന് രണ്ടും ക്രോടീകരിച്ചു കൊണ്ട് പോകാന്‍ കഴിയുന്നില്ല.എന്നാല്‍ മുന്‍ നേതാവ് ജനാബ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ഈ പദവിയില്‍ ഇരുന്നു നൂറുമേനി കൊയ്യാന്‍ കഴിഞ്ഞു എന്നത് ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും.നമ്മുടെ മാധ്യമങ്ങള്‍ കരിവാരി തേക്കാത്ത ഒരു രാഷ്ട്രീയ നേതാവും കേരളത്തില്‍ ഉണ്ടായിട്ടില്ല. മുഹമ്മദലി ശിഹാബ് തങ്ങള്‍ക് എതിരെ ഒരു ചെറു വിരല്‍ പോലും ഇളക്കാന്‍ മാധ്യമങ്ങള്‍ തുനിഞ്ഞില്ല എന്നത് അദ്ധേഹത്തിന്റെ പ്രവര്‍ത്തന മികവിനു ഉദാഹരണമാണ്‌. ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചിരുന്ന മോശമായ കാര്‍ട്ടൂണുകള്‍ ഇപ്പോഴത്തെ പ്രസിടണ്ടിന്റെ വിഷയങ്ങളില്‍ ഇടപെടാനുള്ള പാപ്പരത്വതിനു ഉദാഹരമാണ്.

നമ്മുടെ നാട് രാജധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായി എന്ന് അവകാശപെടുംബോളും ചില രാഷ്ട്രീയ സങ്കടനകള്‍ ഇപ്പോഴും അതെ രീതി പിന്തുടരുന്നവരാണ്.അച്ഛന്റെ കാലം കഴിഞ്ഞാല്‍ മകന്‍, ജേഷ്ഠന്റെ കാലം കഴിഞ്ഞാല്‍ അനിയന്‍, ഭര്‍ത്താവിന്റെ കാലം കഴിഞ്ഞാല്‍ ഭാര്യ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെ നയിക്കുന്നു.ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലോക്കല്‍കമ്മിറ്റി മുതല്‍ ദേശീയ നേത്രത്വം വരെ ഉണ്ടങ്കിലും അതെല്ലാം പേരിനു മാത്രമാണ്.ഈ വിഷയത്തില്‍ മാത്രകയക്കാന്‍ പറ്റിയ ഓരോ ഒരു പാര്‍ട്ടി CPI(M) മാത്രമാണ്.സങ്കടനാ പ്രവര്‍ത്തനം എന്നത് CPI(M) ല്‍ മാത്രമാണ് നടകുന്നത്.കോണ്ഗ്രെസ്സ് മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പറ്റുമെങ്കില്‍ അവരെ മാത്രകയക്കാന്‍ ശ്രമികേണ്ടതാണ്.

മുസ്ലിം ലീഗിന് ഒരു ദേശീയ കമ്മിറ്റി ഉണ്ട്.എന്നാല്‍ ഇന്ന് വരെ ആ കമ്മിറ്റി ഏതങ്കിലും വിഷയത്തില്‍ ഒരു നിലപാട് എടുക്കുകയോ മറ്റോ ചെയ്തതായി കണ്ടിട്ടില്ല. ദേശീയ പ്രസിടണ്ട് വരെ സംസ്ഥാന പ്രസിടണ്ടിന്റെ കയ്യും കാലും പിടിക്കുന്ന ഒരു അവസ്ഥയാണ്‌ കണ്ടു വരുന്നത്.ഇ.അഹമദ് എന്ന പാര്‍ട്ടിയുടെ ദേശീയ പ്രസിഡണ്ട്‌ വീണ്ടും സീറ്റ് കിട്ടാന്‍ സംസ്ഥാന പ്രസിടണ്ടായ പാണക്കാട് തങ്ങളെ സമീപിച്ചത് അതിനു ഉദാഹരണമാണ്‌.ഇതിനെ ന്യായീകരിക്കാന്‍ നമുക്ക് പല വാദങ്ങളും ഉണ്ടാകും.കാരണം പാണക്കാട് കുടുംബത്തെ കേരള ജനത പ്രതേകിച്ചു മുസ്ലിംകള്‍ ലീഗ് നേതാക്കന്മാരയിട്ട് മാത്രമല്ല കാണുന്നത് അവരുടെ പ്രശങ്ങള്‍ക്ക് പരിഹാരം കാണുന്ന ഒരു ജനകീയ കോടതി കൂടിയായിട്ടാണ് കാണുന്നത്.പാണക്കാട് കൊടപ്പനക്കല്‍ തറവാടിനു ഒരു മഹിമയും പ്രതേകതയും എന്നുമുണ്ട്.അതിനു മങ്ങലേക്കാതെ നോക്കല്‍ നമ്മുടെ കൂടി കടമയാണ്.രാഷ്ട്രീയ കാര്യങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തങ്ങന്മാരെ രാഷ്ട്രീയ നേത്രത്തില്‍ കൊണ്ട് വരാതെ മത സങ്കടനക്ക് നേത്രത്വം നല്‍കാനുള്ള അവസരം കൊടുകുന്നതാകും ഏറ്റവും നല്ലത്.

ഇ.അഹമദിനെ പോലെയുള്ള ഒരു നേതാവിനെ മാറ്റി നിര്‍ത്തുക എന്നത് മുസ്ലിം ലീഗിനെ സംബന്ധിചിടുതോളം ഒരു വലിയ വെല്ലു വിളിയാണ്.അങ്ങനെ ഒരു തീരുമാനം പാര്‍ട്ടി എടുത്താല്‍ ഒരു പക്ഷെ അടിഒഴുക്ക് മുതല്‍ പാര്‍ട്ടി പിളര്‍പ്പ് വരെയുള്ള കഠിനമായ അനന്തരഫലങ്ങള്‍ പാര്‍ട്ടി അഭിമുഖരികേണ്ടി വരും. ഇതക്കെ മനസ്സിലാക്കി അദ്ദേഹം സ്വയം മാറി നില്‍ക്കാനുള്ള മാന്യത കാണിക്കണമായിരുന്നു.അദ്ദേഹം പ്രിതിനിധീകരികുന്ന മണ്ഡലത്തില്‍ അടിസ്ഥാനപരമായ എല്ലാ വികാസങ്ങളും നടകുന്നുണ്ടങ്കിലും പാര്‍ട്ടി യോഗങ്ങള്‍ക്കും മറ്റു വ്യക്തിപരമായ കാര്യങ്ങള്‍ക് വേണ്ടി മാത്രമാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നത്.മണ്ഡലത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല എന്നത് അയാള്‍ തന്നെ തുറന്നു സമ്മദിച്ച കാര്യമാണ്.വിദേശ കാര്യ സഹമന്ത്രി ആയത്കൊണ്ടാണ് അതിനു കഴിയാത്തത് എന്നാണ് അയാള്‍ അതിനു ഉന്നയിക്കുന്ന വാദം. അങ്ങനെയങ്കില്‍ ഇ.അഹമദ് സാഹിബിനോട് ഒരു സംശയം ചോദിക്കാതെ വയ്യ.ബഹ്രൈനും സൗദിയും മാത്രമാണോ നിങ്ങളുടെ വകുപ്പിന് കീഴിലുള്ള രാജ്യങ്ങള്‍?

മണ്ഡലത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത അഹമദ് സാഹിബിനു ഒരു പക്ഷെ ഈ തെരഞ്ഞടുപ്പിനു ശേഷം നന്നായിട് ശ്രദ്ധിക്കാനുള്ള അവസരം ഉണ്ടാകും. അത് ഉണ്ടാക്കി കൊടുക്കാന്‍ നമ്മള്‍ എല്ലാവരും ബാധ്യസ്ഥരാണ്.ഇടതുപക്ഷം ഫസല്‍ ഗഫൂറിനെ പോലെ കഴിവുള്ള ഒരു വ്യക്തിയേയോ അതെല്ലങ്കില്‍ കെ.ടി ജലീലിനെ പോലെ ജനപിന്തുണയുള്ള നേതാവിനേയോ മത്സരിപ്പികുകയാണെങ്കില്‍ ഇ.അഹമദ് സാഹിബിനു എന്നും മണ്ഡലത്തില്‍ ശ്രദ്ധിക്കാനുള്ള അവസരം കിട്ടും.അങ്ങനെ ഒരു ബുദ്ധി ഇടതുപക്ഷത്തിന്റെ തലയില്‍ ഉദിചിടില്ലെങ്കില്‍ ഈ തെരഞ്ഞടുപ്പ് ഇ.അഹമദിനും മുസ്ലിം ലീഗിനും ഒരു ബോണസായിരിക്കും.

Friday, January 31, 2014


"മായം"


അന്ന്

______________ 
പ്രായം കഴിഞ്ഞിട്ടും 
മുലകുടി നിര്‍ത്താത അവനെ 
പിന്തിരിപ്പിക്കാന്‍ 
മുലകണ്ണിക്ക്‌ ചുറ്റും 
പാവക്ക നീര് പുരട്ടി 
അമ്മിഞ്ഞപ്പാലില്‍ മായം കലര്‍ത്തി 
അമ്മ


ഇന്ന്

________________

പ്രായം ഒരുപാടായിട്ടും

മരുന്നുകളാല്‍ ജീവിക്കുന്ന അമ്മയെ

അവസാനിപ്പിക്കാന്‍

മരുന്ന് കുപ്പിയില്‍മായം കലര്‍ത്തിമകന്‍


പ്രവാസിയും ഇന്റെര്‍നെറ്റും ___________________________


നാട്ടില്‍ നിന്ന് വന്നിട്ട് വര്‍ഷം ഒന്നാകാനായി 
ഇപ്പോഴും ആ പുതുമയൊന്നും മാറിയിട്ടില്ല....
കാണുന്നവര്‍ക്ക് ഞാന്‍ ഇന്നലെ വന്നത് പോലെയും 
എനിക്കും ചിലതക്കെ ആദ്യമായി കാണുന്നത് പോലെയുമാണ്‌ 

ജനിച്ചുവളര്‍ന്ന നാടിനോട് വിട പറഞ്ഞിട്ട് വര്‍ഷം ഒന്നകാനായെങ്കിലും 
നാട്ടുകാരും നാട്ടിലെ പച്ചപ്പും

എന്‍റെ വീടും ആ ഗൃഹാതുരത്വ ഓര്‍മകളും
ഇപ്പോഴും ഒരു നിഴല്‍ പോലെ മനസ്സില്‍ നിറഞ്ഞ് നില്കുന്നു

പ്രാതലിന് ചായയുടെ കൂടെ
ഉമ്മ ഉണ്ടാക്കി തരുന്ന ആവിയുള്ള പുട്ടും കടലയും തിന്നതും
കടലക്കറി ഒഴികുമ്പോള്‍ രണ്ടോ മൂന്നോ തുള്ളി
കളഞ്ഞാല്‍ കിട്ടുന്ന ചൂടുള്ള ശകാരവും എല്ലാം
ഇന്ന് രാവിലെ കഴിഞ്ഞത് പോലെ
മനസ്സില്‍ തളം കെട്ടി നില്കുന്നു....

പോരാന്‍ നേരത്ത്
എയര്‍പോര്‍ട്ടില്‍ കയറി
കൈ വീശി കൂടെ വന്നവരെ പറഞ്ഞയച്ചതും
പെട്ടിയും തള്ളി ഉള്ളിലേക്ക് പോയതും
എല്ലാ നടപടി ക്രമങ്ങള്‍ക് ശേഷം വിശാലമായ ഹാളില്‍
ചെന്നിരുന്നതും ഗള്‍ഫ്‌ന്ന സ്വപ്നം വീണ്ടും കിളിര്‍ത്തതും
വിമാന യാത്രയെയും അതിലെ മാലാഖമാരെ കുറിച്ചും ആലോചിച്ചു
രോമാഞ്ചം സിരകളില്‍ നിറഞ്ഞ് തുളുംബിയതും എല്ലാം 

ഇപ്പോള്‍ കഴിഞ്ഞത് പോലെ 
"പാമ്പ് കടിച്ചവന് ഇടി തട്ടി" എന്ന് പറഞ്ഞത് പോലെ സൗദി അറേബ്യയെ "നിതാഖാത്ത്" പിടിച്ച്‌ കുലിക്കിയ ആ ശൈത്യം കാലം ഔദ്യോഗിക വിടവാങ്ങല്ലിന്റെ വക്കിലും പൊടി കാറ്റ് ഇടയ്ക്കിടയ്ക്ക് വീശി സാനിധ്യം അറിയിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ ഇവിടെ പറന്നിറങ്ങിയത് 
സ്നേഹത്തിനു വളക്കൂറുള്ള മണ്ണില്‍ നിന്ന് ജീവിതം ഈ മണലാരണ്യത്തിലേക്ക് പറിച്ച് നട്ടപ്പോള്‍ സ്വന്തം നാടും വീടും കൂട്ടുകാരും നഷ്ട്ടപെടുന്നതോര്‍ത്തു വിലപിച്ചിരുന്നെങ്കിലും ഇന്നതല്ലാം എപ്പോഴും കണ്മുന്നില്‍ കിടന്നു ഉലാതുന്നുണ്ട് 
കുട്ടന്‍ നായരുടെ പറമ്പിലെ തെങ്ങില്‍ നിന്ന് പട്ട വീഴുന്നതും മീന്‍ക്കാരന്‍ മമ്മദിന്റെ കൊട്ടയിലുള്ള മീനിന്റെ വലിപ്പവും സ്കൂളിലേക്ക് പാട്ടും പാടി പോകുന്ന കുട്ടി പടയുടെ കുസ്രിതകളുംജുമുഅക്ക് പള്ളിയില്‍ ഇരുന്ന് ഉറങ്ങുന്നവരെയുംബസ്‌ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍കുന്നവരെയും മഴയില്‍ നിറഞ്ഞ് കവിഞ്ഞ കുളങ്ങളും പാടങ്ങളും...തുടങ്ങി അടുക്കള മുതല്‍ അങ്ങാടി വരെയുള്ള കാര്യങ്ങള്‍ കൂട്ടുകാരും നാട്ടുകാരും കൂടപിറപ്പുകളും മുഖപുസ്തകത്തില്‍ അപ്പപ്പോള്‍ പോസ്റ്റുന്നത് കൊണ്ട് നേരില്‍ കാണാനും 
വാട്സ്അപ്പ് ഉള്ളത് കൊണ്ട് കല്യാണ വീട്ടിലെയും വഴിയോര ഷെഡിലെയും ചൂടന്‍ ചര്‍ച്ചകളില്‍ നേരിട്ട് അഭിപ്രായം രേഖപെടുത്താനും നാട്ടില്‍ ആരെങ്കിലും മരിക്കുകയോ ആര്‍കെങ്കിലും എന്തങ്കിലും സംഭവിക്കുകയോ ചെയ്താല്‍ അയല്‍വാസികള്‍ അറിയുന്നതിന്റെ മുമ്പ് അറിയാനും കഴിയുന്നു 
ഇങ്ങനെയുള്ള സൗകര്യങ്ങള്‍ വിരല്‍ തുമ്പില്‍ ഉള്ളത് കൊണ്ടാവാംപിറന്ന നാടിനെ വിട്ട് ഇവിടെ അധ്വാനിക്കുന്ന പ്രവാസിക്ക് വിരഹത്തിന്റെയും വേര്‍പാടിന്റെയും ശക്തി പഴയത് പോലെ അനുഭവപെടാത്തത്