താരതമ്യം-----------------------
പണ്ട് എല്‍ പി സ്കൂളില്‍ പഠികുമ്പോള്‍ നമ്മള്‍ക്കെ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങളുമായി
നമ്മുടെ നിയമസഭയിലെ പ്രവര്‍ത്തനങ്ങളെ
താരതമ്യം ചെയ്താല്‍ വലിയ മാറ്റങ്ങള്‍ ഒന്നും കാണാന്‍ കഴിയില്ല.
ഒരു ടീച്ചറും ഒരുപാട് കുട്ടികളുമുള്ള ഒരു "ചന്ത".
ടീച്ചര്‍ മേശയുടെ മുന്നില്‍ ഇരിക്കുന്നു.കുട്ടികള്‍ ബെഞ്ചിലും.
ക്ലാസ്സിലെ കൊള്ളാവുന്ന ഒരു കുട്ടി പുസ്തകം നോക്കി വായിക്കുന്നു.
ഈ സമയം മറ്റ് കുട്ടികള്‍ അവരുടെതായ ജോലി ചെയ്യുന്നു.
കുറെ പേര് ഉറങ്ങുന്നു.മറ്റു ചിലര്‍ പരസ്പരം സംസാരിക്കുന്നു.
ചിലര്‍ ബെഞ്ചില്‍ പേന കൊണ്ട് എഴുതുന്നു.അങ്ങോട്ടും ഇങ്ങോട്ടും തല്ലു കൂടുന്നു.
കയ്യില്‍ കിട്ടിയത് കൊണ്ട് മറ്റുള്ളവരെ എറിയുന്നു.
ഇടയ്ക്കു കാമുകിയുടെ പേരും
അല്ലെങ്കില്‍ വേറെ എന്തങ്കിലും തെറികള്‍ പരസ്പരം വിളിക്കുന്നു.
അവസാനം ടീച്ചറെ അനുസരിക്കാതെ ക്ലാസ്സില്‍ നിന്ന് ഇറങ്ങി ഓടുന്നു.
ഇതകെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നിസ്സഹായനായ ഒരു ടീച്ചര്‍
ടീച്ചറുടെ സ്ഥാനത്ത് സ്പീക്കറും കുട്ടികളുടെ സ്ഥാനത്ത് അംഗങ്ങളുമാണ് എന്ന വിത്യാസം മാത്രമേയള്ളൂ .
No comments:
Post a Comment