Friday, January 31, 2014


പ്രവാസിയും ഇന്റെര്‍നെറ്റും ___________________________


നാട്ടില്‍ നിന്ന് വന്നിട്ട് വര്‍ഷം ഒന്നാകാനായി 
ഇപ്പോഴും ആ പുതുമയൊന്നും മാറിയിട്ടില്ല....
കാണുന്നവര്‍ക്ക് ഞാന്‍ ഇന്നലെ വന്നത് പോലെയും 
എനിക്കും ചിലതക്കെ ആദ്യമായി കാണുന്നത് പോലെയുമാണ്‌ 

ജനിച്ചുവളര്‍ന്ന നാടിനോട് വിട പറഞ്ഞിട്ട് വര്‍ഷം ഒന്നകാനായെങ്കിലും 
നാട്ടുകാരും നാട്ടിലെ പച്ചപ്പും

എന്‍റെ വീടും ആ ഗൃഹാതുരത്വ ഓര്‍മകളും
ഇപ്പോഴും ഒരു നിഴല്‍ പോലെ മനസ്സില്‍ നിറഞ്ഞ് നില്കുന്നു

പ്രാതലിന് ചായയുടെ കൂടെ
ഉമ്മ ഉണ്ടാക്കി തരുന്ന ആവിയുള്ള പുട്ടും കടലയും തിന്നതും
കടലക്കറി ഒഴികുമ്പോള്‍ രണ്ടോ മൂന്നോ തുള്ളി
കളഞ്ഞാല്‍ കിട്ടുന്ന ചൂടുള്ള ശകാരവും എല്ലാം
ഇന്ന് രാവിലെ കഴിഞ്ഞത് പോലെ
മനസ്സില്‍ തളം കെട്ടി നില്കുന്നു....

പോരാന്‍ നേരത്ത്
എയര്‍പോര്‍ട്ടില്‍ കയറി
കൈ വീശി കൂടെ വന്നവരെ പറഞ്ഞയച്ചതും
പെട്ടിയും തള്ളി ഉള്ളിലേക്ക് പോയതും
എല്ലാ നടപടി ക്രമങ്ങള്‍ക് ശേഷം വിശാലമായ ഹാളില്‍
ചെന്നിരുന്നതും ഗള്‍ഫ്‌ന്ന സ്വപ്നം വീണ്ടും കിളിര്‍ത്തതും
വിമാന യാത്രയെയും അതിലെ മാലാഖമാരെ കുറിച്ചും ആലോചിച്ചു
രോമാഞ്ചം സിരകളില്‍ നിറഞ്ഞ് തുളുംബിയതും എല്ലാം 

ഇപ്പോള്‍ കഴിഞ്ഞത് പോലെ 
"പാമ്പ് കടിച്ചവന് ഇടി തട്ടി" എന്ന് പറഞ്ഞത് പോലെ സൗദി അറേബ്യയെ "നിതാഖാത്ത്" പിടിച്ച്‌ കുലിക്കിയ ആ ശൈത്യം കാലം ഔദ്യോഗിക വിടവാങ്ങല്ലിന്റെ വക്കിലും പൊടി കാറ്റ് ഇടയ്ക്കിടയ്ക്ക് വീശി സാനിധ്യം അറിയിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ ഇവിടെ പറന്നിറങ്ങിയത് 
സ്നേഹത്തിനു വളക്കൂറുള്ള മണ്ണില്‍ നിന്ന് ജീവിതം ഈ മണലാരണ്യത്തിലേക്ക് പറിച്ച് നട്ടപ്പോള്‍ സ്വന്തം നാടും വീടും കൂട്ടുകാരും നഷ്ട്ടപെടുന്നതോര്‍ത്തു വിലപിച്ചിരുന്നെങ്കിലും ഇന്നതല്ലാം എപ്പോഴും കണ്മുന്നില്‍ കിടന്നു ഉലാതുന്നുണ്ട് 
കുട്ടന്‍ നായരുടെ പറമ്പിലെ തെങ്ങില്‍ നിന്ന് പട്ട വീഴുന്നതും മീന്‍ക്കാരന്‍ മമ്മദിന്റെ കൊട്ടയിലുള്ള മീനിന്റെ വലിപ്പവും സ്കൂളിലേക്ക് പാട്ടും പാടി പോകുന്ന കുട്ടി പടയുടെ കുസ്രിതകളുംജുമുഅക്ക് പള്ളിയില്‍ ഇരുന്ന് ഉറങ്ങുന്നവരെയുംബസ്‌ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍കുന്നവരെയും മഴയില്‍ നിറഞ്ഞ് കവിഞ്ഞ കുളങ്ങളും പാടങ്ങളും...തുടങ്ങി അടുക്കള മുതല്‍ അങ്ങാടി വരെയുള്ള കാര്യങ്ങള്‍ കൂട്ടുകാരും നാട്ടുകാരും കൂടപിറപ്പുകളും മുഖപുസ്തകത്തില്‍ അപ്പപ്പോള്‍ പോസ്റ്റുന്നത് കൊണ്ട് നേരില്‍ കാണാനും 
വാട്സ്അപ്പ് ഉള്ളത് കൊണ്ട് കല്യാണ വീട്ടിലെയും വഴിയോര ഷെഡിലെയും ചൂടന്‍ ചര്‍ച്ചകളില്‍ നേരിട്ട് അഭിപ്രായം രേഖപെടുത്താനും നാട്ടില്‍ ആരെങ്കിലും മരിക്കുകയോ ആര്‍കെങ്കിലും എന്തങ്കിലും സംഭവിക്കുകയോ ചെയ്താല്‍ അയല്‍വാസികള്‍ അറിയുന്നതിന്റെ മുമ്പ് അറിയാനും കഴിയുന്നു 
ഇങ്ങനെയുള്ള സൗകര്യങ്ങള്‍ വിരല്‍ തുമ്പില്‍ ഉള്ളത് കൊണ്ടാവാംപിറന്ന നാടിനെ വിട്ട് ഇവിടെ അധ്വാനിക്കുന്ന പ്രവാസിക്ക് വിരഹത്തിന്റെയും വേര്‍പാടിന്റെയും ശക്തി പഴയത് പോലെ അനുഭവപെടാത്തത്

5 comments:

 1. വളരെ നന്നായിട്ടുണ്ട്
  എഴുത്ത് തുടരണം
  എനിക്ക് ഇഷ്ടപ്പെട്ടു

  ReplyDelete
  Replies
  1. ബ്ലോഗില്‍ ആദ്യം തന്നെ എന്നെ പിന്തുണച്ച എന്‍റെ പ്രിയ അധ്യാപകന് നേരുന്നു ഞാന്‍ എല്ലാവിധ നന്മകളും

   Delete
 2. ആഹാ . നീ ആള്കൊള്ളാലോ

  ReplyDelete